ഏറെ പ്രതികൂലമായ അവസ്ഥായിലൂടെ ആണ് ലോകം കടന്നു പോകുന്നത്. ധാരാളം ഭയപ്പെടുത്തുന്ന വാർത്തകൾ കേൾക്കുവാനും, ഭീതി ഉളവാക്കുന്ന കാര്യങ്ങൾ കാണുവാനും സാദ്ധ്യതകൾ ഏറെ ഉണ്ട്. അത് നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവയാകാം, ഭാവി ജീവിതത്തെ മാനസികമായോ, ശാരീരികമായോ തളർത്തുന്നവയും ആകാം. എന്നാൽ ഈ സാഹചര്യങ്ങളിലൂടെ എല്ലാം കടന്നു പോകുമ്പോൾ കർത്താവിനു നമ്മോടു പറയാനുള്ളത്, ഭയപ്പെടേണ്ട , ഞാൻ നിന്നോട് കൂടെ ഉണ്ട് എന്ന സമാധാനത്തിന്റെ വാക്കാണ്. സങ്കീർത്തനം 57 ന്റെ ഒന്നാം വാക്യത്തിൽ ദാവീദു ഇങ്ങനെ പ്രാത്ഥിക്കുന്നു […]