അച്ചടക്കം പന്തലിട്ട ജീവിതമായിരുന്നു ജോസഫ് മാർത്തോമ്മായുടേത്. മാരാമൺ കൺവൻഷനിൽ ഇന്നു നിലനിൽക്കുന്ന അച്ചടക്കം തുടരുന്നതിനു പിന്നിൽ അദ്ദേഹത്തിനു നിസ്തുലമായ പങ്കുണ്ട്. യോഗം തുടങ്ങിക്കഴിഞ്ഞ് ആരെങ്കിലും മണൽപ്പുറത്തുകൂടി നടക്കുന്നതു കണ്ടാൽ ജോസഫ് മാർത്തോമ്മാ അവരെ ശകാരിക്കാൻ മടിക്കില്ല. ഒരിക്കൽ ജോസഫ് മാർത്തോമ്മായും പിതാവും കൂടി നദിക്കരയിൽ നിൽക്കുന്ന സമയത്ത് നദിയിലൂടെ ഒഴുകിപ്പോകുന്ന ആളുടെ നിലവിളി കേട്ടു. നീന്തൽ വശമുള്ള അദ്ദേഹം ഒന്നും ആലോചിക്കാതെ എടുത്തുചാടി ആളെ കരയ്ക്കെത്തിച്ചു. ഭിക്ഷാടനക്കാർ തട്ടിയെടുത്തു കൊണ്ടുവന്ന ഒരു കുട്ടിയാണ്. മണൽപ്പുറത്ത് ഇരുത്തിയിട്ടു പോയി. […]
