നല്ല രണ്ട് പിടി പുതിനയില
ഒരു കഷണം ഇഞ്ചി
ഒരു പച്ച മുളകിന്റെ വാലിന്റെ ഇമ്മിണി ഭാഗം (കൂടുതൽ എടുത്താൽ വിവരമറിയും)
ഏലയ്‌ക്കാ 2എണ്ണം
ഇത്തിരിപ്പോന്ന വലിപ്പത്തിൽ ബീറ്റ്സ് (കളറിനു വേണ്ടി മാത്രം)
4 പച്ച നാരങ്ങാ (Lime) നീര്കാൽ ടീസ്പൂൺ ഉപ്പ്
6-7 സ്പൂൺ പഞ്ചസാര
എന്നിവയ്ക്കൊപ്പം വലിയ 3 ഗ്ലാസ് തണുത്ത വെള്ളവും കൂടി മിക്സറിന്റെ വലിയ ജാറിൽ നന്നായി അരച്ചെടുക്കുക.
അരിച്ചെടുത്ത് ഗ്ലാസുകളിലേക്ക് പകരുക. ഗ്ലാസിന്റെ മുക്കാൽ ഭാഗം മതി.
ബാക്കി കാൽ ഭാഗം വലിയ ഐസ്ക്യൂബ് ചേട്ടൻമാർക്കുള്ളതാണ്.
ഒരു കൊലുന്നനെയുള്ള സ്പൂണിനെ ഇറക്കി ഇളക്കിയാൽ സംഭവം റെഡി.
മേമ്പൊടിയ്ക്ക് 15 മിനിറ്റ് വെള്ളത്തിലിട്ട് വെച്ചിരുന്ന കസ്കസ് കൂടെ മുകളിലിടാം…
വേണമെങ്കിൽ ഒരു നാരങ്ങാ കഷണം കുത്തിവെച്ചാൽ പടമെടുക്കുമ്പോൾ ഒരു ഗും കിട്ടും.
– – – – – – – – – –
കുറിപ്പ്:
ഇത് കുടിച്ചാൽ കൊറോണയൊന്നും മാറില്ല. കൊറോണ കാലത്ത് ഇത്തിരി ഉന്മേഷം കിട്ടും. എന്റെ പേരിൽ കുറ്റമില്ല ഡിംങ് ഡോങ് ഡിംഗ്