സ്വർഗ്ഗ സംഗീതം

Songs Links:

Testimony & Maa Paapi Ennne: P. D. John

Varika Paraa Parane: P. D. John

Prarthanakkuttharam Nalkunnone: P. D. John

Yaahe Neeyen Daivam: P. D. John

Mutti Mutti Vaathilil: P. D. John

Vazhtheedume Vazhtheedume: P. D. John

Daivame Thriyekane: P. D. John

Kaanuka Neeyee Karunyavaane: P. D. John

Kathu Kathekanaayi: P. D. John

Parama Guruvaranam Yeshuve: P. D. John

കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോ മാർത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി നടത്തിയ ‘സ്വർഗ്ഗ സംഗീതം’ എന്ന സംഗീത സന്ധ്യ വൻ വിജയമായി.  2020 നവംബർ 21 ശനിയാഴ്ച കാലിഫോർണിയ സമയം വൈകിട്ട് 6 മണിക്ക് നടത്തിയ  ഈ ആത്‌മീയ സംഗീത സന്ധ്യയിൽ ക്രൈസ്തവ സമൂഹത്തിന് നൂറുകണക്കിന് ഗാനങ്ങൾ വരികളായും സംഗീതമായും നൽകിയ അനുഗ്രഹീത സംഗീതജ്ഞനായ പി. ഡി. ജോണിന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചു. മലയാളി ക്രൈസ്തവ സമൂഹത്തിന്റെ മനസ്സുകളിൽ ആത്മീയതയുടെ മാസ്മരികത സൃഷ്ടിച്ച ദൈവത്തിന്റെ കയ്യൊപ്പുള്ള ആത്‌മീയ സംഗീതത്തതിന്റെ കുലപതിയാണ്  പി. ഡി. ജോൺ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാന പ്രവർത്തനങ്ങളിൽ നിന്നും വിട്ടൊഴിഞ്ഞു മാനസാന്തരത്തിലൂടെ തന്റെ യൗവ്വന കാലയളവിൽ ക്രൈസ്തവ വിശ്വാസത്തിലേക്കുവന്ന  പി. ഡി. ജോൺ അന്നും ഇന്നും യുവജനങ്ങൾക്ക്‌ ആവേശമാണ്. അനേകായിരങ്ങൾ ഇന്നും ജീവിത പ്രയാസങ്ങളിൽ പി. ഡി.  ജോൺ രചിച്ച അനുതാപത്തിന്റെയും ആശ്വാസത്തിന്റെയും വരികൾ ജീവിതാനുഭവങ്ങളോട് ചേർത്തുവെച്ചു പാടി. ഈ സംഗീത സന്ധ്യയിൽ  പി. ഡി. ജോൺ തത്സമയം ചേർന്ന് ഓരോ ഗാനങ്ങളുടെയും പിന്നിലേ ആത്‌മീയനുഭവങ്ങൾ പങ്കുവെച്ചു. സാൻ ഫ്രാൻസിസ്കോ മാർത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും അദ്ദേഹത്തെ ആദരിക്കുന്നതിന്റെ ഭാഗമായി സാൻ ഫ്രാൻസിസ്കോ മുൻ ഇടവക വികാരിയും പാണ്ടനാട് മാർത്തോമ്മാ വലിയപള്ളി വികാരിയുമായിരുന്ന റവ. കെ. എ. എബ്രഹാം പി. ഡി. ജോണിനെ പൊന്നാട അണിയിച് ആദരിക്കുകയും ഒപ്പം പാരിദോഷികം നൽകുകയും ചെയ്തു. നാല്പതുവർഷം മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തകനായിരുന്ന  പി. ഡി. ജോൺ എൺപത്തി മൂന്നാം വയസ്സിൽ തിരുവല്ലയിലെ സ്വഭവനത്തിൽ വിശ്രമജീവിതം നയിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആത്‌മീയ സംഗമമായ  മാരാമൺ കൺവൻഷനിൽ പാടിപ്പതിഞ്ഞ ഒരുപിടി ഗാനങ്ങൾ  പി. ഡി. ജോണിന്റെ തൂലികയിൽ നിന്നും ജന്മം കൊണ്ടതാണ്. റവ. ഡെന്നിസ് എബ്രഹാം (പ്രസിഡന്റ്), ടോം തരകൻ (വൈസ് പ്രസിഡഡന്റ്), ധന്യ എൽസാ മാത്യു (സെക്രട്ടറി), ഫെബി രാജു (ജോ.സെക്രട്ടറി),  മെർലിൻ ചെറിയാൻ (ട്രഷറർ), അനു ഫിലിപ്, ഷൈജു വർഗീസ്, അനീഷ് ജോയ്‌സൺ, വിവേക് ചെറിയാൻ, കൃപാ ആശിഷ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ‘സ്വർഗ്ഗ സംഗീതം’ എന്ന പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചു. റജി മാത്യു മല്ലപ്പള്ളിയാണ് ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചത്.  ആരോൺ എബ്രഹാം കേരളത്തിൽ നിന്നുള്ള തത്സമയ പരിപാടികൾ ഏകോപിപ്പിച്ചു. പ്രവാസി ചാനൽ, അബ്ബാന്യൂസ്, മലയാളി എഫ് എം, തുടങ്ങിയ മാധ്യമങ്ങൾ തത്സമയ സംപ്രേഷണം നടത്തി.
 

https://youtu.be/w_3o-9AN3Dk?t=343
About Tom Tharakan

Vice President of San Francisco Mar Thoma Yuvajana Sakhyam & Young Family Fellowship